Tuesday, September 05, 2006

പ്രണയം

നിന്നിലുള്ള എന്റെ വിശ്വാസം ‍കാല്‍ക്കീഴിലെ പൂഴിമണ്ണാണെന്നു കാണുമ്പോള്‍ , ‍തോല്‍ക്കുന്നതു ഞാനോ നീയോ?

Saturday, July 15, 2006

ബന്ധനം

നിന്റെ ഓരോ നിശ്വാസവും എനിക്കു പരിചിതമാണു.
നിന്റെ കൈവിരല്‍ത്തുമ്പിലൂടെ എനിക്കു നിന്റെ മനസ്സു വായിക്കാം.
നിന്റെ സ്പര്‍ശത്തിലെ തൃഷ്ണയും ചാപല്യവും, നിന്റെ കണ്ണിലെ സ്നേഹവും..
എന്നിട്ടും എന്തു കൊണ്ടു ഞാന്‍ എന്നെ അറിഞില്ലാ?
എന്നു തൊട്ടാണു നിനക്കു ഞാന്‍ ഒരു ബാദ്ധ്യതയും എനിക്കു നീ ഒരു ബന്ധനവും ആയതു?
എന്നെ ചുംബിക്കുന്ന നിന്റെ ചുണ്ടുകള്‍ എന്തിനേയാണു തിരയുന്നതു?
പ്രണയതിന്റെ മാസ്മരികതയല്ല ഞാന്‍ നിന്റെ കൈകളില്‍ വായിക്കുന്നതു.. നിന്റെ ചിന്തകളാണു..

Friday, July 07, 2006

രോഹിണിയമ്മമ്മ

“കുറേ ഗുളികകളുണ്ടല്ലോ.”
“കുറച്ചു നാളായി നല്ല സുഖമില്ല. ലേശം ഭ്രാന്തു പോലെ.”
***
മൌനം.

വിരഹം

“രാധേ, എനിക്കു നിന്നേ ഉപേക്ഷിചു പോവുന്നതിനേക്കുറിച്ചു ആലോചിക്കാന്‍ വയ്യ. എനിക്ക് എന്നും ഇവിടെ ഈ വൃന്ദാവനത്തില്‍ നിന്നോടൊത്തു കഴിയണം.”
“എന്നേ കൂടി കൊണ്ടു പോവൂ.“
“ഇല്ലാ. നിനക്കവിടെ ശരിയാവില്ല”.
“അപ്പോ ഞാന്‍?? “
“നിനക്കു ഞാന്‍ എന്റെ വേണു തന്നിട്ടു പോവം. എന്റെ പ്രണയം, എന്റെ സംഗീതം, എന്റെ സ്വപ്നങ്ങള്‍.. എല്ലാം ഞാന്‍ നിനക്കു തന്നിട്ടു പോവ്വും എന്റെ രാധേ. “


എന്നാല്‍ എന്നെ ഫ്ലൂട്ട് ക്ലാസ്സില്‍ കൊണ്ടോയി ചേര്‍ക്ക്.
നിന്നേ എടുക്കില്ലെടി. കുറച്ചു സംഗീതബോധം വേണം.

Thursday, July 06, 2006

പ്രണയത്തെക്കുറിചു പറയുന്ന കാലം കഴിഞു പോയി. ഇപ്പോള്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നില്ല.
രാധ മാധവനെ ഉപേക്ഷിച്ചു. പറ്റുമോ? രാധക്കു സാധിക്കുന്നില്ല. അനാദി കാലം തൊട്ടേ രാധയുടെ വേദനയും അതു തന്നേ. അവന്റെ ഒരു ചെറുവിരല്‍ സ്പര്‍ശം മതി അവളുടെ സ്വത്വം ഇല്ലാതാവാന്‍. എന്നാല്‍ മാധവന്‍ അവളെ ഉപെക്ഷിച്ചു പോവും എന്നതും എഴുതപ്പെട്ടതു തന്നെ. രാജ്യകാര്യത്തോളും ധര്‍മത്തോളും വരുമോ ഒരു പ്രണയാര്‍ത്ഥയായ പെണ്‍കിടാവ്‌?

Sunday, March 12, 2006

ഫ്ലര്‍‌ട്ട്‌

“യു ആര്‍ ഏന്‍ ഇംപോസിബിള്‍ ഫ്ലര്‍ട്ട്” അവിയുടെ മുഖം ചുവന്നിരുന്നു.
“ഞാന്‍ അവനോട് സംസാരിച്ചുന്നേ ഉള്ളൂ.. എനിക്കാരൊടും സംസാരിക്കാന്‍ പാടില്ലാന്നായോ?”
“അങ്ങനെയാണേല്‍ നീ സംസാരിക്കുന്നവന്മാര്‍ക്കെല്ലം നിനക്കവരോടു ലൈനാന്നു തോന്നുന്നതെന്താ?”

അവള്‍ക്കു ദ്വേഷ്യം വരുന്നുണ്ടായിരുന്നു.. അവി എപ്പോഴും ശരിയായിരിക്കും...അവന്‍ പറയുന്നതു അവള്‍ എപ്പോഴെക്കെ അനുസരിക്കാതെ നിന്നിട്ടുണ്ടൊ അപ്പോഴൊക്കെ ചളം കൊളം ആയിട്ടുണ്ടു.. പക്ഷേ ഈ പയ്യന്‍? അവന്‍ അവളെ ചേച്ചി എന്നാ വിളിച്ചോണ്ടിരുന്നേ.. എന്നിട്ടു ഇപ്പൊള്‍ ഹൃദയത്തിന്റെ വേദനയെക്കുറിച്ചു പറയും അവന്‍ന്നു അവള്‍ എങനെ ഓര്‍ക്കാന്‍...?