Friday, July 07, 2006

വിരഹം

“രാധേ, എനിക്കു നിന്നേ ഉപേക്ഷിചു പോവുന്നതിനേക്കുറിച്ചു ആലോചിക്കാന്‍ വയ്യ. എനിക്ക് എന്നും ഇവിടെ ഈ വൃന്ദാവനത്തില്‍ നിന്നോടൊത്തു കഴിയണം.”
“എന്നേ കൂടി കൊണ്ടു പോവൂ.“
“ഇല്ലാ. നിനക്കവിടെ ശരിയാവില്ല”.
“അപ്പോ ഞാന്‍?? “
“നിനക്കു ഞാന്‍ എന്റെ വേണു തന്നിട്ടു പോവം. എന്റെ പ്രണയം, എന്റെ സംഗീതം, എന്റെ സ്വപ്നങ്ങള്‍.. എല്ലാം ഞാന്‍ നിനക്കു തന്നിട്ടു പോവ്വും എന്റെ രാധേ. “


എന്നാല്‍ എന്നെ ഫ്ലൂട്ട് ക്ലാസ്സില്‍ കൊണ്ടോയി ചേര്‍ക്ക്.
നിന്നേ എടുക്കില്ലെടി. കുറച്ചു സംഗീതബോധം വേണം.

12 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

രാധക്ക് സ്വാഗതം!!!!!

മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.comകൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

1:33 AM  
Blogger ഉമേഷ്::Umesh said...

കൊള്ളാമല്ലോ. അവസാനഭാഗത്തിനു് ഒരു വി. കെ. എന്‍. ടച്ച്.

സ്വാഗതം!

1:37 AM  
Blogger Adithyan said...

എവടെയേലും ആരേലും ബ്ലോഗ് തുടങ്ങിയാല്‍ ഓടി ചെല്ലും “മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ്”.... എന്നിട്ടൊരു പോസ്റ്റിനേക്കാള്‍ വെല്ലി കമന്റിട്ട് പുതിയ ആളെ പേടിപ്പിയ്ക്കും...


രാധേ, അതിമനോഹരമായിരിക്കുന്നു.

ആദ്യം ഫ്ലര്‍ട്ട് എന്നെ പേരില്‍ ഹൃദയത്തിന്റെ വേദനകള്‍, പിന്നെ ഒരു പേരില്ലാ ധര്‍മ്മചിന്ത, ഇതാ അവസാനം തമാശ :)

ഓവര്‍ ആയല്ലെ? നിര്‍ത്താം :))

1:40 AM  
Blogger രാധ said...

വരമൊഴി ഡൌണ്‍ലോഡു ചെയ്തു.
ഇമെയില്‍ ഗ്രൂപ്പിലും ചേര്‍ന്നു...:)
നന്ദി..:)

ഇപ്പോ പഠിച്ചു വരുന്നു. ഈ കൂട്ടക്ഷരങ്ങളാണു പ്രശ്നം. ‘ണ്ട’ കണ്ടു പിടിക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടി വന്നു!

കുറെ ബ്ലൊഗുകളൊക്കേ വായിച്ചു നോക്കി.. ഇവിടെ ഇത്രേം മലയാളം ബ്ലൊഗുണ്ടെന്നറിഞതു ഇപ്പൊഴാണു.!

1:41 AM  
Blogger ഉമേഷ്::Umesh said...

ഇപ്പോ പൂര്‍ത്തിയായി. ഇതിനെയാണോ മുകുന്ദന്‍ “ആദിത്യനും രാധയും പിന്നെ ഞാനും” (അതോ മറ്റു ചിലരോ) എന്നു പറഞ്ഞതു്? :-)

1:44 AM  
Blogger കുറുമാന്‍ said...

രാധേ.....

വൈകിയാണെങ്കിലും, സ്വാഗതം.......
നന്നായി എഴുതാന്‍ അറിയാമല്ലോ.......
തുടര്‍ച്ചയായി ഒഴുകട്ടെ മുരളീരവം..

1:47 AM  
Blogger Adithyan said...

ഇതു വേറെ ആദി... അതു വേറെ രാധ...

ഉമേഷ്ജീ പാവം കൊച്ചിനെ പേടിപ്പിക്കല്ലെ :)

2:06 AM  
Blogger ബിന്ദു said...

നന്നായിട്ടുണ്ട്‌. സ്വാഗതം. ഇവരൊക്കെ വെറുതെ പേടിപ്പിക്കുന്നതാ ട്ടോ.:)

3:38 AM  
Blogger സിബു::cibu said...

വളരെ ചെറിയ ഒരു കൂട്ടക്ഷരം ഹെല്പ്‌ ദേ ഇവിടെ ഇട്ടിട്ടുണ്ട്‌.

4:20 AM  
Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം... നന്നായി എഴുതിയിരിക്കുന്നു. ചെറുത്, അതുകൊണ്ടുതന്നെ മനോഹരവും. ഇനിയും പ്രതീക്ഷിക്കുന്നു.

4:31 PM  
Blogger ഡാലി said...

അപ്പൊ രാധേ ...ഹാസ്യം ക്ഷ ബോധിച്ചു...പോരട്ടങ്നനെ ഓരൊന്ന്.
ഓ.ടോ: ഉമേഷ്ജി ,....എന്തൊക്കെ പറഞാ‍ലും ആദിത്യനും രാധയും മറ്റു ചിലരും ഒരു നല്ല വായനാനുഭവമാണ്.

4:37 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

അവസാന വരികളില്‍
പയ്യന്‍സിനെ (വി.കെ.എന്‍-ന്റെ) ഓര്‍ത്തു പോയി..
നന്നായിട്ടുണ്ട്‌.
ഇനിയും പ്രതീക്ഷിക്കുന്നു

1:08 PM  

Post a Comment

<< Home