Thursday, July 06, 2006

പ്രണയത്തെക്കുറിചു പറയുന്ന കാലം കഴിഞു പോയി. ഇപ്പോള്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നില്ല.
രാധ മാധവനെ ഉപേക്ഷിച്ചു. പറ്റുമോ? രാധക്കു സാധിക്കുന്നില്ല. അനാദി കാലം തൊട്ടേ രാധയുടെ വേദനയും അതു തന്നേ. അവന്റെ ഒരു ചെറുവിരല്‍ സ്പര്‍ശം മതി അവളുടെ സ്വത്വം ഇല്ലാതാവാന്‍. എന്നാല്‍ മാധവന്‍ അവളെ ഉപെക്ഷിച്ചു പോവും എന്നതും എഴുതപ്പെട്ടതു തന്നെ. രാജ്യകാര്യത്തോളും ധര്‍മത്തോളും വരുമോ ഒരു പ്രണയാര്‍ത്ഥയായ പെണ്‍കിടാവ്‌?

11 Comments:

Blogger kumar © said...

രാജ്യകാര്യത്തെക്കാളും രാജ്യത്തിനെക്കാളും വരും പ്രണയം. പ്രണയാര്‍ത്ഥരായവര്‍. പ്രണയത്തിനുവേണ്ടി രാജ്യംതന്നെ ഉപേക്ഷിച്ചുപോയവരാണ് ചരിത്രത്തിലും പുരാണത്തിലും. രാധയ്ക്കും മാധവനും സ്വാഗതം. രാധയുടെ പ്രണയവും മാധവന്റെ ഓടക്കുഴലും ഇനി ഇവിടെയും മുഴങ്ങട്ടെ. ഇതൊരു വൃദ്ദാവനമാകട്ടെ.
സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ഉള്ളവര്‍ പറയും.

1:25 AM  
Blogger സന്തോഷ് said...

സ്വാഗതം.
പ്രണയാര്‍ത്ത എന്നതാണ് ശരി എന്ന് തോന്നുന്നു.

1:30 AM  
Blogger ഡാലി said...

രാധാ... മാധവന്‍ എന്നും രാധയുടെ ഉള്ളിലായിരുന്നില്ലേ? പിന്നെ എങ്ങനെ വിട്ടുപോകാന്‍..സ്വാഗതം..ഇതാ ഒരു മീരാഭായ്...

2:26 AM  
Blogger സിബു::cibu said...

രാധയും മാധവനും ഇവിടെ ആടിത്തിമിര്‍ക്കട്ടെ. അതിനുമുമ്പ്‌ ഈ സെറ്റിംഗുകളും ചെയ്യാതിരിക്കണ്ട. എന്തിനാ കട്ടുറുമ്പായി സ്പാമന്മാര് വരാനിടം കൊടുക്കുന്നത്‌?‌ :)

5:30 AM  
Blogger അനംഗാരി said...

പ്രേമിക്കല്‍ സമരമാണ്‌.....
രണ്ടു പേര്‍ ചുംബിക്കുമ്പോള്‍
ലോകവും മാറുന്നു.
.................സുവോളജി ലാബിന്റെ ഇടനാഴിയില്‍
കരച്ചിലുകള്‍ വീര്‍പ്പടക്കി നില്‍ക്കുന്നു.
ഇണചേര്‍ന്ന നിഴലുകള്‍ക്ക്‌
വേര്‍പാടിന്റെ സംഗീതം.....
എല്ലായ്പ്പോഴും ആരെയെങ്കിലുമൊക്കെ പ്രണയിക്കുന്നവരെ.,
പ്രണയത്തിന്റെ താഴ്വരകളില്‍ നഞ്ച്‌ കലക്കാതിരിക്കുക

9:40 AM  
Blogger bodhappayi said...

കൃഷ്ണചരിതത്തില്‍ രാധ എന്നും ഒരു കല്ലുകടിയായി എനിക്കു തോന്നിയിട്ടുണ്ട്‌. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ കൃഷ്ണനു ഒരു തിലകക്കുറി മാത്രമായ രാധ ഒരു മിത്ത്‌ മാത്രമാണു. പ്രണയികള്‍ക്കിടയില്‍ പുള്ളിയുടെ ഇമേജ്‌ നന്നാക്കാന്‍ പണ്ടേതോ ദാസപ്പന്‍ കണ്ടു പിടിച്ച ഐഡിയാ. മഹാപുരുഷസങ്കല്‍പത്തില്‍ എന്നും അത്തരക്കാരെ ഭ്രാന്തമായി പ്രണയിക്കാനും അവര്‍ക്കു ഒരു മഹത്ത്ക്കാരണം പറഞ്ഞെഴിയുവാനും ഒരു പെണ്ണു, ചിലപ്പൊ ആ ട്രെന്റ്‌ തുടങ്ങിയതു കൃഷ്ണനില്‍ നിന്നാവും.

ഏത്തായാലും ആ പേരില്‍ കുറെ പ്രണയകാവ്യങ്ങല്‍ എഴുതപ്പെട്ടിട്ടുണ്ട്‌. പല്ലവി ജോഷി തകര്‍ത്തഭിനയിച്ച ഒരു കൊച്ചു സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്‌. ഇവിടെയും രാധാമാധവം തളിര്‍ക്കട്ടെ.

ബൂലോകത്തേക്കു സുസ്വാഗതം രാധ...

10:26 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

രാധാ - കൃഷ്ണ പ്രണയത്തിനും,വേര്‍പാടിനും ഉപരി ഇന്നും നാം അറിഞ്ഞ്‌ തന്നെ പറയാറുണ്ടല്ലോ..
'രാധാമാധവം' എന്ന്‌..
അത്‌ തന്നെയല്ലേ നിര്‍വ്വചനങ്ങള്‍ക്കും അതീതമായ പ്രണയത്തിന്റെ നിറവ്‌..?
പ്രണയത്തില്‍ പുരുഷ സങ്കല്‍പവും, സ്ത്രീ സങ്കല്‍പവും വെറും പ്രതീകങ്ങള്‍ മാത്രം.
വിഗ്രഹമില്ലാതെ ആരാധനയുണ്ടോ..?

രാധാമാധവ ലീലകള്‍ തുടങ്ങട്ടെ.. തുടരട്ടെ..!
ഹൃദ്യ സ്വാഗതം.

10:56 AM  
Blogger ജേക്കബ്‌ said...

സ്വാഗതം

4:42 PM  
Blogger രാധ said...

ഇത്തരമൊരു സ്വാഗതം പ്രതീക്ഷിച്ചില്ല.. നന്ദി..:):bows:

ഇംഗ്ഗ്ലീഷാണു ശീലം.
മലയാളം പഠിച്ചു വരുന്നേ ഉള്ളൂ. ഇതൊന്നു എഴുതി എടുക്കാന്‍ ഞാന്‍ പെട്ട ഒരു പാട്!

11:00 PM  
Blogger വിശാല മനസ്കന്‍ said...

സ്വാഗതം.

9:21 AM  
Blogger പാപ്പാന്‍‌/mahout said...

വസുദേവന്‍ കുട്ടപ്പായിയെ മൈന്‍‌ഡു ചെയ്യണ്ടാ രാധേ :) രാ‍ധയില്ലാതെ എന്തോന്നു കൃഷ്ണന്‍, എന്തോന്നു വൃന്ദാവനം, അഷ്ടപദി, മീരാബായ്, ലതാ മങ്കേഷ്കര്‍, സുഗതകുമാരി? ഇത്ര ചെറിയ ഒരു കൊച്ചന്‍ ഇതുപോലെ പ്രൌഢയും, ഭര്‍ത്തൃമതിയുമായ സ്ത്രീയെ ഇങ്ങനെ റൊമാന്റിക്കായി പ്രേമിച്ച കഥ വേറെ എവിടെക്കാണും?

9:32 AM  

Post a Comment

<< Home